വെള്ളാങ്കല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ വാർഷികപൊതുയോഗവും കുടുംബസംഗമവും
1601011
Sunday, October 19, 2025 7:15 AM IST
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ 44 ാം വാർഷിക പൊതുയോഗവും കുടുംബസംഗമവും പിസികെ ഓഡി റ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലുർ മർച്ചന്റ്സ്് അസോസിയേഷൻ പ്രസിഡന്റ് ബഷീർ തോ പ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാക്ഷണം നടത്തി.
70 വയസുകഴിഞ്ഞ മുതിർന്ന വ്യാപാരികളെ ആദരിച്ചു. പി.പി. ജോസ്, എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ, വി.ടി. ജോർജ്. കെ.ഐ. നജാഹ്, ജോൺസൻ ജോസഫ്, കെ.വി. ജോമോൻ, സി.സി. അനിത, സതീഷ് കുമാർ, വിനോദ്കുമാർ, എ.കെ. ഈനാശു എന്നിവർ പ്രസംഗിച്ചു.