വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വികസനസദസ്
1601425
Tuesday, October 21, 2025 1:05 AM IST
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്ത് വികസനസദസ് അഡ്വ.വി.ആര്. സുനിൽകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നടന്ന വികസനസദസിൽ പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റർ മുഹമ്മദ് റഫീഖ് ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.എം. റാബി സഖീർ എന്നിവർ പ്രസംഗിച്ചു.
മുൻ പ്രസിഡന്റ് എം. എം. മുകേഷ് പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. ഓപ്പൺ സെഷനിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിയോ ഡേവിസ് മോഡറേറ്റര്‍ ആയിരുന്നു.