നാട്ടിക പഞ്ചായത്തിന്റെ ജൂബിലിമന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിനു സമർപ്പിച്ചു
1601156
Monday, October 20, 2025 1:10 AM IST
തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ ജൂബിലി മന്ദിരം ഓപ്പൺ ഓഡിറ്റോറിയം നാടിനു സമർപ്പിച്ചു. നാട്ടിക പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾക്ക് ഒരു പൊതു ഇടം എന്ന സ്വപ്നം ഇതോടെ യാഥാർഥ്യമായി.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ വകയിരുത്തി നിർമാണം പൂർത്തിയാക്കിയ മന്ദിരം സി.സി. മുകുന്ദൻ എംഎൽഎ നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉപഹാരസമർപ്പണം നടത്തി.
സിനി ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.കെ. സന്തോഷ്, ശ്രീദേവി മാധവൻ, ബിന്ദു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജെ. ഹേമചന്ദ്രൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു.