പൊലിക: കാർഷിക ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും സമാപിച്ചു
1601023
Sunday, October 19, 2025 7:15 AM IST
തൃശൂർ: പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാപരിപാടി "പൊലിക: കാർഷിക ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും' സമാപിച്ചു. കോളജ് ഓഫ് ഫോറസ്ട്രിയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. വിവേക് ചന്ദ്രൻ മുഖ്യപ്രഭാഷകനായി. പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് ഇന്ത്യയുടെ ഡയറക്ടർ സി. ജയകുമാർ അധ്യക്ഷനായി.
സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്വിസിൽ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ജെയിൻ ജെ.തേറാട്ടിൽ ക്വിസ് മാസ്റ്ററായി. കാർഷിക ജൈവവൈവിധ്യമെന്ന വിഷയത്തിൽ വിദ്യാർഥികളുടെ അവതരണവുമുണ്ടായി.
കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ പോട്ടോരിലെ വിദ്യാർഥികൾ ക്വിസിലും അവതരണത്തിൽ സിഎൻഎൻജി എച്ച്എസ് ചേർപ്പിലെ വിദ്യാർഥിനികളും ഒന്നാംസ്ഥാനം നേടി