കാൽനട യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ചു
1601348
Monday, October 20, 2025 10:15 PM IST
തിരുവില്വാമല: കാൽനട യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ചു. പട്ടിപ്പറമ്പ് തെക്കേതിൽ രാധാകൃഷ്ണൻ (49)നാണ് ബൈക്കിടിച്ച് മരിച്ചത്.
പട്ടിപ്പറമ്പിൽ ബൈക്കിടിച്ചുവീണ രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: രാംജിത്, സഞ്ജീവ്. സംസ്കാരം നടത്തി.