വഴിയമ്പലം സെന്ററിൽ രൂക്ഷമായ വെള്ളക്കെട്ട്
1601421
Tuesday, October 21, 2025 1:05 AM IST
വഴിയമ്പലം: കനത്ത മഴയിൽ കയ്പമംഗലം വഴിയമ്പലം സെന്ററിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാതയോടുചേർന്ന സ്ഥലങ്ങളിലാണ് വെളളം കയറിയത്.
ഈ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളക്കെട്ടുണ്ട്. ദേശീയപാതയിലും കിഴക്കേ സർവീസ് റോഡിലും വെള്ളംകയറിയ അവസ്ഥയിലാണ്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാൽനടയാത്ര സാധ്യമാകാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പെയ്ത മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം ദേശീയപാതയുടെ നിർമാണത്തിലെ അപാകതകളാണു വെളളക്കെട്ടിന് കാരണമെന്നു നാട്ടുകാർ പറയുന്നു.
വെള്ളം ഒഴുകിപ്പോകേണ്ട പല തോടുകളും മണ്ണിട്ടുമൂടിയതാണു പ്രശ്നമായതെന്നു നാട്ടുകാർ പറഞ്ഞു.