കൂടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളം നവീകരണം : നാലുകോടിയുടെ ടെൻഡറിന് ഭരണാനുമതി
1601166
Monday, October 20, 2025 1:10 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള ചരിത്രപ്രസിദ്ധമായ കുട്ടന്‍കുളം നവീകരണത്തിനുള്ള ഉയര്‍ന്ന ടെൻഡര്‍ നിരക്കിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം സമര്‍പ്പിച്ച 4.04,60,373 രൂപയുടെ ടെന്‍ഡറിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉടന്‍തന്നെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
നവീകരണത്തിനു മുന്നോടിയായി കുളത്തിനു ചുറ്റുമുള്ള ഭാഗത്തും കുളത്തിലും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കിയിരുന്നു. കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേമതിലടക്കം നാലരികിലും മതില്‍കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച നാലുകോടി രൂപയാണ് പൊതുമരാമത്തുവകുപ്പിന് അനുവദിച്ചിരിക്കുന്നത്. ഉയര്‍ന്ന ടെൻഡര്‍ അംഗീകരിച്ചതോടെ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിതന്നെ നവീകരണം നടത്തും.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കുട്ടംകുളത്തിന്റെ ചരിത്രപ്രധാന്യവും സാംസ്കാരിക പശ്ചാത്തലവും പാരിസ്ഥിതിക സവിശേഷതകളും കണക്കിലെടുത്താണ് നവീകരണം നടത്തുകയെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. പൊതുമരാമത്തുവകുപ്പ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ വിദഗ്ധരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക.