വീട്ടിൽ അതിക്രമിച്ചുകയറി മകനെയും പിതാവിനെയും ആക്രമിച്ച പ്രതി അറസ്റ്റില്‍
1601163
Monday, October 20, 2025 1:10 AM IST
ഇരിങ്ങാലക്കുട: വീട്ടിലേക്ക് അതിക്രമിച്ച് കയറി 17 വയസുകാരനായ മകനേയും അച്ഛനേയും ആക്രമിച്ച നാല് വധശ്രമക്കേസുകളിലെ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍. പൊറത്തിശേരി മുതിരപറമ്പില്‍ വീട്ടില്‍ ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന സ്റ്റേഷന് റൗഡി പ്രവീണി (28) നെയാണ് അറസ്റ്റ് ചെയ്തത്.
താണിശേരിയില്‍ രാജീവ് ഗാന്ധി ഉന്നതിയില്‍ കറുപ്പംവീട്ടില്‍ വീട്ടില്‍ നാസര്‍ താമസിക്കുന്ന വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി 17 വയസുകാരനായ മകനെ മർദിക്കുകയും മരവടി കൊണ്ട് ആക്രമിക്കുകയും ഇതുകണ്ട് തടയാന്‍ ചെന്ന നാസറിന്റെ കൈപിടിച്ച് തിരിച്ച് തള്ളി താഴെയിടുകയും ചെയ്യുകയായിരുന്നു.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്സ്പെ
ക്ടര്‍ ഇ.ആര്. ബൈജു, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബാബു ജോര്‍ജ്, സബീഷ്, തുളസീദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്, മിഥുന് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.