മാലാഖയുടെ തിരുനാൾ: അവസാന ചൊവ്വാഴ്ച ആചരണം ഇന്ന്
1601432
Tuesday, October 21, 2025 1:05 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാളിനൊരുക്കമായുളള ഒന്‍പത് ചൊവ്വാഴ്ച ആ ചരണത്തിന്റെ അവസാനത്തെ ചൊവ്വാഴ്ച ആചരണം ഇന്നു നടക്കും.
രാവിലെ ആറിനും 7.30 നും ദിവ്യബലി, നൊവേന, 10 നു ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന. മുളയം മേരിമാതാ മേജർ സെമിനാരി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച. വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി നടക്കും.
നാളെ വൈകീട്ടു നാലിനു മാലാഖയുടെ ദാസീ-ദാസൻ സമർപ്പണകുർബാനയ്ക്കു ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 6.30നു ദീപാലങ്കാര സ്വിച്ച്ഓണ്‍ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.
23നു വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ്. തിരുനാൾദിനമായ 24നു രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. വൈകീട്ടു നാലിനു പള്ളിയിൽനിന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ.