തിരുനാളും കുടുംബദിനാഘോഷവും
1601434
Tuesday, October 21, 2025 1:05 AM IST
അത്താണി: പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുനാളും പീസ് ഹോമിന്റെ 39-ാം കുടംബദിന വാര്‍ഷികവും ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ അനുഗ്രഹപ്രഭാഷണവും വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകന് കുടുംബദിനസന്ദേശവും നൽകി. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയര്മാന് പി.എന്‍. സുരേന്ദ്രന്, മധു അമ്പലപുരം, ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. ഇട്ട്യേച്ചന് കുരിശേരി, ജനറല്‍ സുപ്പീരിയര്‍ സിസ്റ്റർ ഇല്ലിക്കല്‍, ഡയറക്ടര്‍ ഫാ. ജോണ്സണ് ചാലിശേരി, സുപ്പീരിയര്‍ സിസ്റ്റർ ആലീസ് പഴേവീട്ടില്, സിസ്റ്റർ എല്‍സി മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.