മാളയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം
1601416
Tuesday, October 21, 2025 1:05 AM IST
മാള: കഴിഞ്ഞദിവസമുണ്ടായ കാറ്റ്, മഴ, ഇടിമിന്നൽ എന്നിവയെ തുടർന്ന് പലയിടത്തും നാശനഷ്ടം.
മാളയിൽ ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. മാളപള്ളിപ്പുറം താണികാട് തൈവളപ്പിൽ സിറാജിന്റെ വീടാണ് തെങ്ങുവീണ് തകർന്നത്. ആളപായം ഇല്ല.വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സിറാജ്, ജേഷ്ഠൻ സുരാജ്, ഭാര്യ ഷാജിത, മക്കളായ ശിഹാബ്, ഷാനവാസ് എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വാഷിംഗ് മെഷീൻ, ടാങ്ക്, അടുക്കളയി ലെ ഉപകരണങ്ങൾ എന്നിവ തകർന്നു.
പുത്തൻചിറ കിഴക്കുംമുറിയിൽ പയ്യപ്പിള്ളി സ്റ്റീഫന്റെ വീടിന് ഇടിമിന്നലേറ്റു. മീറ്റർ ബോർഡ് ഉൾപ്പെടെ വൈദ്യുത ഉപകരണങ്ങൾക്കു നാശം സംഭവിച്ചു. വീടിന്റെ മേൽക്കൂരയ്ക്കും ചുമരിനും വിള്ളലേറ്റിട്ടുണ്ട്. സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.