ദേശീയപാത നിർമാണത്തിലെ കാലതാമസം: പ്രതിഷേധമാർച്ചുമായി മർച്ചന്റ് യൂത്ത്വിംഗ്
1600445
Friday, October 17, 2025 6:53 AM IST
കൊടുങ്ങല്ലൂർ: മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ എൻഎച്ച് 66 നിർമാണത്തിലെ അലംഭാവത്തിനും അനാസ്ഥയ്ക്കുമെതിരേ പ്രതിഷേധ മാർച്ചും സംഗമവും നടത്തി. പ്രതിഷേധ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ജെ. ശ്രീജിത്ത്, വൈസ് പ്രസിഡന്റുമാരായ പി.കെ. സത്യശീലൻ, അജിത്കുമാർ, സെക്രട്ടറിമാരായ എം.എസ്. സാജു, പി.എം. മൊഹിയുദ്ദീൻ, കോ-ഓർഡിനേറ്റർ പി.ആർ. ബാബു, പിആർഒ രാജീവൻ പിള്ള , വനിതാവിംഗ് പ്രസിഡന്റ് സി.സി. അനിത എന്നിവർ പ്രസംഗിച്ചു.