പൂരം ഗംഭീരമാക്കാൻ ഒരുക്കം പൂർത്തിയായി: ആർ. ബിന്ദു
1546422
Tuesday, April 29, 2025 1:55 AM IST
തൃശൂർ: തെരഞ്ഞെടുപ്പുചട്ടം നിലനിന്നതിനാൽ കഴിഞ്ഞവർഷം ജനപ്രതിനിധികളെന്ന നിലയിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നും ഇക്കുറി പൂരം ഗംഭീരമാക്കാൻ സർക്കാർതലത്തിൽ തയാറെടുപ്പു നടത്തിയെന്നും മന്ത്രി ആർ. ബിന്ദു.
തൃശൂർ പൂരത്തിലെ ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധനസഹായവിതരണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, അംഗം അഡ്വ. കെ.പി. അജയൻ, ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.