ലഹരിയെ ചെറുക്കാൻ കൂട്ടയോട്ടം
1546133
Monday, April 28, 2025 1:16 AM IST
ചാലക്കുടി: ലഹരിയെ ചെറുക്കാൻ ഫുട്ബോൾ ക്യാമ്പിൽ കൂട്ടയോട്ടം. മാരകമായ രാസലഹരിയുടെ ഉപയോഗവും അതുവഴി ഉണ്ടാകുന്ന ദുരന്തങ്ങളെയും ചെറുക്കാൻ അവധിക്കാല ഫുട്ബോ ൾ പരിശീലനത്തിൽ പങ്കെടുക്കുന്ന നൂറുകണക്കിന് വിദ്യാർഥികളാണു ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തിയത്.
നഗരസഭയുടെ നന്മ ലഹരി പദ്ധതിയുമായ് കൈകോർത്ത്, വി.ആർ. പുരം ന്യൂ ലോഞ്ചേഴ്സ് ക്ലബ്, ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വി.ആർ. പുരം ഹൈസ് കൂൾ ഗ്രൗണ്ടിൽ നടത്തുന്ന അവധിക്കാല ഫുട്ബോൾ ക്യാമ്പിന്റെ ആഭിമുഖ്യത്തിലാണു ലഹരിക്കെതിരെ കൂട്ട യോട്ടം സംഘടിപ്പിച്ചത്.
രാധകൃഷ്ണൻ ആളൂർ, സുമിത്ത് എന്നിവരാണ് നൂറിലേറെ കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിന്റെ പരിശീലകർ. കഴിഞ്ഞ നാലുവർഷമായി നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കുള്ള ജഴ്സി, ബൂട്ട് , പോഷകാഹാരം എന്നിവ ഉൾപ്പടെ പരിശീലനത്തിനുള്ള പ്രവർത്തനങ്ങളെല്ലാം ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്റെയും മറ്റും സഹകരണത്തോടെയാണു നടത്തുന്നത്,
കൂട്ടയോട്ടം നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോജു പുളിയാനി അധ്യക്ഷത വഹിച്ചു. പി.വി. സനീഷ്കുമാർ, എ.വി. രാധാകൃഷ്ണൻ, സുമിത്ത് എന്നിവർ പ്രസംഗിച്ചു.
എടത്തിരുത്തി: ലഹരിക്കെതിരെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നുള്ള നിർദേശപ്രകാരം എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ മുതൽ ശ്രീനാരായണ വായനശാലവരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈലജ രവീന്ദ്രൻ, വികസന സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എസ്.നിഖിൽ, അഞ്ചാം വാർഡ് മെമ്പർ പി.എ.ഷമീർ, ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ കെ.എസ്. കിരൺ, പിടിഎ പ്രസിഡന്റ്് പ്രദീപ് ലാൽ, ലൈബ്രേറിയൻ സുബിൻ എന്നിവർ സന്നിഹിതരായിരുന്നു.