മലയന്‍ ഉന്നതി അങ്കണവാടിയില്‍ സോളാര്‍ പവര്‍ പ്ലാന്റ്് ഉദ്ഘാടനം ചെയ്തു
1536225
Tuesday, March 25, 2025 6:36 AM IST
ൊകൊടകര: സഹൃദയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്് സ്റ്റഡീസിന്റെ സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റ് എന്ന നിലയില്‍ വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ അനുവാദത്തോടെ ട്രിച്ചൂര് സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ സാമ്പത്തിക സഹകരണത്തോടെ അതിരപ്പിള്ളി തവളക്കുഴി മലയന്‍ ഉന്നതി അങ്കണവാടിയില്‍ സ്ഥാപിച്ച 1000 വാട്ട്സ് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
വാഴച്ചാല്‍ കാടാര് ഉന്നതിയിലെ മൂപ്പത്തി ഗീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചര്‍ ഷീബ, വിദ്യാര്‍ഥികള്‍, റോട്ടറി ക്ലബ് സെക്രട്ടറി ജാക്സണ് ഡേവിഡ്, ട്രഷറര്‍ ദിനേശ് കുമാര്‍, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിന്‍സ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. അങ്കണവാടിയിലെ കുട്ടികള്‍ക്ക് ആവശ്യമായ ബള്‍ബുകള്‍, ഫാന്‍ മറ്റു വാര്‍ത്താമാധ്യമ ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പര്യാപ്തമായ ഈ സോളാര്‍ പ്ലാന്റ്് 25 വര്‍ഷം വാറണ്ടിയുള്ള സോളാര്‍പാനലും അഞ്ചുവര്‍ഷം വാറണ്ടിയുള്ള യുപിഎസും ചേര്‍ന്നതാണ്.