വീട്ടുജോലിക്കാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
1535514
Saturday, March 22, 2025 11:20 PM IST
വെള്ളിക്കുളങ്ങര: വീട്ടുജോലിക്കാരിയെ കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുത്തനോളി ചേർപ്പുകാരൻ വീട്ടിൽ അശോകന്റെ ഭാര്യ മല്ലികയെ(59)യാണ് കോടാലിയിലെ വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ജോലിക്കെത്തിയ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകീട്ട് അഞ്ചരയോടെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ: മഞ്ജു. മരുമകൻ: സന്തോഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. വെള്ളിക്കുളങ്ങര പോലിസ് കേസെടുത്തു.