ശക്തൻ ബസ് സ്റ്റാൻഡ് സന്ദർശിച്ച് ബിജെപി; മേയർക്കു കത്തുനൽകി
1514572
Sunday, February 16, 2025 2:02 AM IST
തൃശൂർ: നവീകരണപ്രവൃത്തികൾ പൂർത്തിയായി നാളുകൾ പിന്നിട്ടിട്ടും ശക്തൻ ബസ് സ്റ്റാൻഡ് തുറന്നു നൽകാത്ത സാഹചര്യത്തിൽ സ്റ്റാൻഡ് സന്ദർശിച്ച ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മേയർക്കു നിവേദനം നൽകി.
നിർമാണപ്രവൃത്തിയിലെ അഴിമതിയും സ്റ്റാൻഡിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയും രാത്രികാലങ്ങളിലെ ലൈറ്റ് സംവിധാനങ്ങളുടെ കുറവുകളും ബിജെപി ചൂണ്ടിക്കാണിച്ചു. കൗണ്‍സിലർമാരായ വിനോദ് പൊള്ളാഞ്ചേരി, പൂർണിമ സുരേഷ് , എൻ. പ്രസാദ്, രാധിക, ഭാരവാഹികളായ വിപിൻ ഐനിക്കുന്നത്ത്, രഘുനാഥ് സി. മേനോൻ, മുരളി കോളങ്ങാട്ട്, പ്രിയ അനിൽ, നിമേഷ് വല്ലിശേരി,അനൂപ് വേണാട് എന്നിവരും ഒപ്പമുണ്ടായിരുന്നു.