ആലപ്പാട് ഗവ. ആശുപത്രിയിൽ പബ്ലിക് ഹെൽത്ത് യൂണിറ്റ് തുറന്നു
1514564
Sunday, February 16, 2025 2:02 AM IST
ചാഴൂർ: 13 ലക്ഷം രൂപ ചെലവിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച പബ്ലിക് ഹെൽത്ത് യൂണിറ്റ് തുറന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവരശേഖരണവും രോഗനിർണയവും വേഗത്തിലാക്കാൻ യൂണിറ്റിന്റെ പ്രവർത്തനം സഹായകരമാകും.
ആശുപത്രിയിൽ സ്ഥാപിച്ച സിസിടിവി കാമറകളും സ്വിച്ച് ഓൺ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ് അധ്യക്ഷയായി. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, വിഷ്ണു ഭാരതീയൻ, സീനത്ത് മുഹമ്മദാലി, എം.കെ. ഷൺമുഖൻ, ടി.ബി. മായ, വിനീത ബെന്നി, സി.കെ. കൃഷ്ണകുമാർ, രജനി തിലകൻ, സുപ്രണ്ട് ഡോ. മിനി തമ്പി, പി.എ. സന്തോഷ്, ആർ.എൽ. വൈശാഖൻ എന്നിവർ പ്രസംഗിച്ചു.