കുട്ടനെല്ലൂർ- വളർക്കാവ് പൂരം ആവേശമായി
1514241
Saturday, February 15, 2025 1:51 AM IST
പുത്തൂർ: കുട്ടനെല്ലൂർ ശ്രീ ഭഗവതിക്ഷേത്രത്തിലെയും വളർക്കാവ് ശ്രീ ദുർഗാക്ഷേത്രത്തിലെയും പൂരം ആഘോഷിച്ചു.
കുട്ടനെല്ലൂർ ഭഗവതിക്ഷേത്രത്തിലെ പകൽപ്പൂരത്തിന് ഏഴു ഗജവീരന്മാർ അണിനിരന്നു. കൊമ്പൻ തിരുവാണിക്കാവ് രാജഗോപാലൻ തിടമ്പേറ്റി.
പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ പാണ്ടിമേളം അകമ്പടിയായി.
വളർക്കാവ് ശ്രീദുർഗാ ഭഗവതിക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിൽ മൂന്നു ഗജവീരൻമാർ അണിനിരന്നു. പെരുവനം സതീശൻമാരാരുടെ പ്രാമാണ്യത്തിലായിരുന്നു പാണ്ടിമേളം.