വിദ്യാർഥികൾ നിയമസഭ സന്ദർശിച്ചു
1497663
Thursday, January 23, 2025 2:02 AM IST
ചാലക്കുടി: സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ചിറക് പദ്ധതിയും ഇസാഫ് ഫൗണ്ടേ ഷനും ചേർന്ന് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ 43 വിദ്യാർഥികൾക്കായി പഠനയാത്ര സം ഘടിപ്പിച്ചു.
യാത്രയുടെ ഭാഗമായി നിയമ സഭ മന്ദിരം സന്ദർശിച്ച വിദ്യാർഥികൾ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പട്ടിക വർഗ് വികസന മന്ത്രി ഒ.ആർ. കേളു തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.
വിദ്യാർഥികളോടൊപ്പം മന്ത്രിയെ സന്ദർശിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎ ഹോസ്റ്റലിലെ കുടിവെള്ള പ്രതിസന്ധി ചൂണ്ടിക്കാണിച്ചപ്പോൾ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു ഉറപ്പുനൽകി. ഹോസ്റ്റലിൽ അടിസ്ഥാനസൗകര്യവികസനം നടപ്പിലാക്കണമെന്നകാര്യവും വിദ്യാർഥികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ശാസ്ത്ര സാങ്കേതിക മ്യൂസിയം, നിയമസഭ മ്യൂസിയം, പ്ലാനിറ്റോറിയം, ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചാണ് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ബാലജ്യോതി പ്രോജക്ടിലെ അംഗങ്ങളായ വിദ്യാർഥികൾ മടങ്ങിയത്.
ഇസാഫ് ഫൗണ്ടേഷൻ അസി.ഡയറക്ടർ സജി ഐസക്, പ്രോഗ്രാം മാനേജർ എം.പി. ജോർജ്, ഹോസ്റ്റൽ വാർഡൻ അജീഷ് തുടങ്ങിയവർ പഠനയാത്രക്കു നേതൃത്വം നൽകി