കളക്ടർ ഇടപെട്ടു; ഇട്ടൂലിക്ക് ഇനി റേഷൻ ലഭിക്കും
1497646
Thursday, January 23, 2025 2:01 AM IST
തൃശൂർ: റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ദുരിതത്തിലായ പാറളം പഞ്ചായത്ത് പത്താംവാർഡിലെ ചീക്കോടൻ ഇട്ടൂലി(85)ക്ക് ഇനി റേഷൻ ലഭിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദേശപ്രകാരം വ്യവസ്ഥകളിൽ ഇളവു നൽകിയാണ് കാർഡിൽ പേരുചേർത്തത്.
ഇട്ടൂലിക്കു 2022 മേയ് വരെ ലഭിച്ച കർഷകത്തൊഴിലാളി പെൻഷൻ മസ്റ്ററിംഗ് നടത്താൻ ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ മുടങ്ങി. കൈരേഖകൾ മാഞ്ഞു കാഴ്ചയും നഷ്ടമായതോടെ ആധാർ കാർഡ് ലഭിച്ചില്ല. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും ആധാറിന്റെ പകർപ്പ് വേണം. ഇട്ടൂലിയുടെ ദുരിതം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് കളക്ടറുടെ ഇടപെടൽ. ഇട്ടൂലിയുടെ പേരുചേർത്ത റേഷൻ കാർഡ് മകന്റെ ഭാര്യ ഇന്ദുവിനു കളക്ടർ കൈമാറി.