സിബിഎസ്ഇ സെൻട്രൽ സഹോദയ വോളിബോൾ: ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവന് ഇരട്ടക്കിരീടം
1484871
Friday, December 6, 2024 5:58 AM IST
എടത്തിരുത്തി: സിബിഎസ്ഇ സെ ൻട്രൽ സഹോദയ വോളിബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ആതിഥേയരായ ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ ജേതാക്കളായി.
ഇരുവിഭാഗത്തിലും നടന്ന ഫൈനലിൽ മാള ഹോളിഗ്രേസ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് എസ്എൻ വിദ്യാഭവൻ കിരീടം ചൂടിയത്. രാവിലെ നടന്ന ചടങ്ങിൽ മുൻ കെഎസ്ഇബി വോളിബോൾ താരം പി.എസ്. പ്രജോത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്എൻഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ് ണാത്ത് അധ്യക്ഷത വഹിച്ചു.
തൃശൂർ സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി ജോസഫ് ആലുങ്കൽ, എസ്എൻഇ ആൻഡ് സി ട്രസ്റ്റ് സെക്രട്ടറി എം. എ സ്. പ്രദീപ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സുദീപ് കുമാർ, പ്രധാ ന അധ്യാപികമാരായ സന്ധ്യാ പ്രജോത്, എൽ.പി.മിനി എന്നിവർ പ്രസംഗിച്ചു.
ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവനിൽ വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എസ്.പ്രദീപ്, സ്കൂൾ പ്രിൻസിപ്പൽ യാമിനി ദിലീപ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ഉണ്ണികൃഷ്ണൻ, ദീപ, ബിജു, ഹാബേൽ, നാസർ തുടങ്ങിയവർ പങ്കെടുത്തു.