കനത്ത മഴ: പെരിഞ്ഞനത്ത് അറപ്പത്തോട് തുറന്നു
1484104
Tuesday, December 3, 2024 7:09 AM IST
പെരിഞ്ഞനം: ശക്തമായ മഴയിൽ പെരിഞ്ഞനം പഞ്ചായത്തിന്റെ കടലോരമേഖലയിൽ കനത്ത വെള്ളക്കെട്ട്. കഴിഞ്ഞദിവസം രാത്രി മുതലാണ് മേഖലയിൽ വെള്ളം കയറിത്തുടങ്ങിയത്.
വെള്ളക്കെട്ട് രൂക്ഷമായതോടെ അറപ്പത്തോട് തുറന്ന് വെള്ളം കടലിലേക്കുവിട്ടു. ഇന്നലെ രാവിലെയാണ് പഞ്ചായത്തും നാട്ടുകാരുംചേർന്ന് അറപ്പത്തോട് തുറന്നത്. ഇതോടെ വെള്ളക്കെട്ടിന് നേരിയ ശമനമായി.