"അക്ഷരകൈരളി സുമേധ' പദ്ധതി ഉദ്ഘാടനം
1465299
Thursday, October 31, 2024 2:22 AM IST
വെമ്പല്ലൂർ: "അക്ഷരകൈരളി സുമേധ' പദ്ധതി 2024-25 അധ്യയന വർഷത്തിലെ ഔദ്യോഗിക ഉദ്ഘാടനം ജില്ല അസി. കളക്ടർ അതുൽ സാഗർ നിർവഹിച്ചു. വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രാവർത്തികമാക്കുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്നും കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഓരോ വിദ്യാർഥിയുടെയും ഭാവിയാത്രയിൽ ഉറച്ച ചുവടുവെപ്പാകാൻ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ്് വിനീത മോഹൻദാസ് അധ്യക്ഷയായി.
എംഇഎസ് അസ്മാബി കോളജിൽ നടന്ന ചടങ്ങിൽ അക്ഷര കൈരളി കോ- ഓർഡിനേറ്റർ ടി.എസ്. സജീവൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. വി. ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ്. ജയ, എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ്, പിടിഎ പ്രസിഡന്റ് റാഫി, ചാമക്കാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ്് അബ്ദുൾ സമദ്, സുമേധ പദ്ധതി കോ-ഓർഡിനേറ്റർ കെ.എ. നഈമ, ട്രിപ്പിൾ ഐ കോമേഴ്സ് അക്കാദമി കരിയർ ക്യൂറേറ്റർ രാഹുൽ, സഫയർ ഫ്യൂചർ അക്കാദമി സിഇഒ സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.