വ്യാകുലമാതാവിൻ ബസിലിക്കയുടെ ശതാബ്ദി: വിളംബരജാഥ നടത്തി
1460607
Friday, October 11, 2024 7:16 AM IST
തൃശൂർ: വ്യാകുലമാതാവിന്റെ ബസിലിക്ക നൂറാംവർഷത്തിലേക്കു പ്രവേശിക്കുന്നതിന്റെ വാഹനവിളംബര റാലി നടന്നു. ലൂർദ് കത്തീഡ്രലിൽനിന്ന് നൂറിൽപ്പരം ഇരുചക്രവാഹനങ്ങളുമായി ബസിലിക്കയിലേക്കാണ് റാലി നടന്നത്.
ലൂർദ് പള്ളിയങ്കണത്തിൽ കത്തീഡ്രൽ വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ റാലി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത്, ശതാബ്ദിവർഷം ജനറൽ കണ്‍വീനർ ടി.കെ. അന്തോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
പരന്പരാഗതരീതിയിലുള്ള നകാരവാദ്യവും വിന്റേജ് വാഹനങ്ങളും അണിനിരന്ന വിളംബരറാലിക്കു സഹവികാരിമാരായ ഫാ. ഫെബിൻ ചിറയത്ത്, ഫാ. ഡിന്റൊ വല്ലച്ചിറക്കാരൻ, ഡീക്കൻ ജിനോയ് പുല്ലോക്കാരൻ, കൈക്കാരന്മാരായ പി.ആർ. ജോർജ്, കെ.ജെ. ജോണി, വി.ആർ. ജോണ്‍, അബി ചെറിയാൻ എന്നിവർ റാലി നയിച്ചു. ബസിലിക്ക അങ്കണത്തിലെത്തിച്ചേർന്ന റാലിക്കു ജോയിന്റ് കണ്‍വീനർ റപ്പായി കല്ലറയ്ക്കൽ നന്ദി പറഞ്ഞു.
സെക്രട്ടറി ജോസ് ആലപ്പാട്ട്, പ്രോഗ്രാം കണ്‍വീനർ ജോയ് കെ. ജോണ്‍, വോളന്റിയർ കണ്‍വീനർ മോനി പൊന്മാണി, കൾച്ചറൽ കണ്‍വീനർ പോൾസൻ ആലപ്പാട്ട്, മീഡിയ കണ്‍വീനർ രവി താണിക്കൽ, റിഫ്രഷ്മെന്റ് കണ്‍വീനർ ജോയ് കോന്പാറക്കാരൻ എന്നിവർ നേതൃത്വം നൽകി.