സ്കിറ്റ് മത്സരം: ലൂർദ് ഫൊറോന പള്ളി ജേതാക്കൾ
1460030
Wednesday, October 9, 2024 8:36 AM IST
മണ്ണുത്തി: ക്രൈസ്തവമൂല്യങ്ങളെ ആസ്പദമാക്കി ലൂർദ് ഫൊറോന കുടുംബകൂട്ടായ്മ കേന്ദ്രസമിതി സംഘടിപ്പിച്ച സ്കിറ്റ് മത്സരത്തിൽ ലൂർദ് ഫൊറോന പള്ളി ഒന്നാംസ്ഥാനവും ചെന്പൂക്കാവ് ഇടവക രണ്ടാംസ്ഥാനവും നെല്ലങ്കര ഇടവക മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ലൂർദ് ഫൊറോന പള്ളി വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ മത്സരം ഉദ്ഘാടനം ചെയ്തു.
ഫൊറോന കേന്ദ്രസമിതി കണ്‍വീനർ എ.ഡി. ഷാജു അധ്യക്ഷനായിരുന്നു. ലൂർദ് ഇടവക ട്രസ്റ്റി ജോജു മഞ്ഞില, ഫൊറോന ട്രഷറർ വിൻസന്റ് നെല്ലിശേരി എന്നിവർ പ്രസംഗിച്ചു. ലൂർദ് ഇടവക ട്രസ്റ്റി ജോസ് ചിറ്റാട്ടുകര, ഫൊറോന ഭാരവാഹികളായ ഡോണി, തോ മസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.