മ​ണ്ണു​ത്തി: സി​ഐ​എ​സ്‌​സി​ഇ ദേ​ശീ​യ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച നേ​ട്ടം.

കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ദേ​ശീ​യ ആ​ർ​ച്ച​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 30, 50 മീ​റ്റ​ർ മ​ത്സര​ങ്ങ​ളി​ൽ സ്കൂ​ളി​ലെ സാ​വ​ന്ന മ​രി​യ ബി​ബി​ൻ വെ​ള്ളി‌മെ​ഡ​ലും നീ​വി​സ് പി. ​വി​ജോ​യ് വെ​ങ്ക​ലമെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.