പെരിഞ്ചേരിയിൽ എൽഇഡി ലൈറ്റിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
1453783
Tuesday, September 17, 2024 1:51 AM IST
പെരിഞ്ചേരി: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും പെരിഞ്ചേരി ചർച്ച് ജംഗ്ഷനിൽ സ്ഥാപിച്ച എൽഇഡി ലൈറ്റിംഗ് സിസ്റ്റം സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനംചെയ് തു. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റിംഗ് സിസ്റ്റം സ്ഥാപിച്ചത്.
ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ഹരിദാസ്, എം.എസ്. സുരേഷ്, വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.