അന്നമനടയിൽ മഹിളാ കോൺഗ്രസ് ഏകദിന ക്യാമ്പ്
1444428
Tuesday, August 13, 2024 1:48 AM IST
അന്നമനട: കെപിസിസി ആവീഷ്കരിച്ച മിഷൻ 24 പദ്ധതി പ്രകാരം സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. അന്നമനട മണ്ഡലം പ്രസിഡന്റ് ധന്യ ദേവദാസ് അധ്യക്ഷത വഹിച്ചു.
കെപിസിസി സംഘടന ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീയും സമൂഹത്തിലെ വിവിധ മേഖലകളിൽ വളർന്നുവരുന്ന സ്ത്രീ പങ്കാളിത്തവും എന്ന വിഷയത്തിൽ കുടുംബശ്രീ ദേശീയ കോ-ഒാർഡിനേറ്റർ ഷീല വേണുഗോപാൽ ക്ലാസ് നയിച്ചു.
സമാപനസമ്മേളനം മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി. നിർമല, റസിയ അബു, ജയശ്രീ ശിവരാമൻ, കെ.ആർ. പ്രേമ, ശോഭന ഗോകുൽനാഥ് എന്നിവർ പ്രസംഗിച്ചു.