താഴെക്കാട് പള്ളിയില്‍ തിരുനാള്‍
1429711
Sunday, June 16, 2024 7:28 AM IST
താഴെക്കാട്: സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ ഇന്ന് ആഘോഷിക്കും. താഴെക്കാട് അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ദിനമായ ഇന്നുരാവിലെ 10ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ ദിവ്യബലി, സന്ദേശം എന്നിവയ്ക്ക് സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ആന്റോ വട്ടോലി മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് ആഘോഷമായ തിരുനാള്‍പ്രദക്ഷിണം, നേര്ച്ചവെഞ്ചരിപ്പ്, വിതരണം, തിരുശേഷിപ്പുവണക്കം എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്, കൈക്കാരന്മാരായ റോയ് ചക്കാലയ്ക്കല്‍, ജിജി ചാതേലി, തിരുനാള്‍ കണ്‍വീനര്‍ ജോളി കരിപ്പായി, ജോയിന്റ്് കണ്‍വീനര്‍ പോളി തണ്ട്യേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.