കൊട്ടേക്കാട്ടുകാവ് താലപ്പൊലി വർണാഭമായി
1425195
Monday, May 27, 2024 1:17 AM IST
പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി വർണാഭമായി ആഘോഷിച്ചു. ഇന്നലെ രാവിലെ ആച്ചാംതൊടി ഹരിദാസും സംഘവും അവതരിപ്പിച്ച ശാസ്താംപാട്ട്, ചോപ്പൻമാരുടെ ഭഗവതിപ്പാട്ട്, വൈകീട്ട് ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽനിന്നു മൂന്ന് ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയേടെയുള്ള എഴുന്നള്ളിപ്പ് നടന്നു. വൈക്കം ചന്ദ്രൻമാരാർ വാദ്യപ്രമാണം വഹിച്ചു. കിരൺ നാരായണൻകുട്ടി തിടമ്പേന്തി.
ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാള - കുതിര വേലകളും കാവിലെത്തി. മെെനർ കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ, രാത്രി ചിറയ്ക്കൽ നിധീഷും സംഘവും അവതരിപ്പിച്ച തായമ്പക എന്നിവയുണ്ടായി. ഇന്നു രാവിലെ കാള - കുതിരകളി, മേളം എന്നിവ നടക്കും. വൈകീട്ട് മൂന്നിനു തെണ്ടിൽമേൽ കർമം, തെണ്ടുനീക്കൽ, കളം മായ്ക്കൽ, കൂറവലി, ഭഗവതിയെ ശ്രീമൂലസ്ഥാനത്തേക്കു യാത്രയാക്കലോടെ ഉത്സവം സമാപിക്കും.