അപകടഭീഷണിയായി റോഡരികിലെ കാന
1416841
Wednesday, April 17, 2024 1:53 AM IST
കോടാലി: പൊതുമരാമത്ത് റോഡരികില്‍ അപകടം പതിയിരിക്കുന്നു. കോടാലി-കൊടകര റോഡിലെ കോടാലി അന്നാംപാടം ജംഗ്ഷനു സമീപത്താണ് റോഡരികിലെ കാന തുറന്നുകിടക്കുന്നത് അപകടഭീഷണിയായി മാറിയിരിക്കുന്നത്.
ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനയാത്രക്കാരും കാല്‍നടക്കാരും കുഴിയില്‍ വീഴാന്‍ ഇടയുള്ളതിനാല്‍ എത്രയും വേഗം കാന കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മൂടാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.