യു​വാ​വി​നെ കോ​ൾപാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, March 2, 2024 11:07 PM IST
അ​രി​മ്പൂ​ർ: യു​വാ​വി​നെ കോ​ൾപാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. എ​റ​വ് കാ​രാ​മ​ൽ അ​ജീ​ഷാ​ണ് (32) മ​രി​ച്ച​ത്. കൊ​യ്ത്ത് മെ​തി അ​ട​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​യാ​ളാ​ണ്.

ഇന്നലെ രാ​വി​ലെ വ​ല കെ​ട്ടാ​ൻ പോ​യ മീ​ൻ​പി​ടിത്ത​ക്കാ​രാ​ണ് ര​ജമു​ട്ട് പ​ട​വി​ന​ടു​ത്തു​ള്ള പാ​ല​ത്തി​ന​ടി​യി​ൽ അ​ജീ​ഷി​നെ തൂ​ങ്ങി മ​രി​ച്ച​താ​യി ക​ണ്ട​ത് . അ​ന്തി​ക്കാ​ട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​രേ​ത​രാ​യ കാ​രാ​മ​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​ഷ, സ​നീ​ഷ.