അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ വടംവലി മത്സരം സംഘടിപ്പിച്ചു
1374345
Wednesday, November 29, 2023 2:44 AM IST
കൊടുങ്ങല്ലൂർ: നവകേരള സദസിന്റെ പ്രചരണാർഥം തൃശൂർ ജില്ലാ വടംവലി അസോസിയേഷനും എറിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംസ്ഥാനതല സീനിയർ പുരുഷ - വനിത മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇ.ടി. ടൈസണ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷനായി. വി.ആർ. സുനിൽകുമാർ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ വിശിഷ്ടാതിഥിയായിരുന്നു. ഫൗസിയ ഷാജഹാൻ, സുഗതാ ശശിധരൻ, കെ.എ. ഹസ്ഫൽ, വത്സമ്മ, പി.കെ. അസീം എന്നിവർ പ്രസംഗിച്ചു. എ.ജി. അനന്തകൃഷ്ണൻ സ്വാഗതവും എൻ.വൈ. സാദിഖ് നന്ദിയും പറഞ്ഞു.