പെരിഞ്ഞനം: മാസങ്ങളായി കാടുപിടിച്ചു കിടന്നിരുന്ന കൊറ്റംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. സ്വഛ് ഭാരത് ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സേവാഭാരതി പെരിഞ്ഞനം യൂണിറ്റ് പ്രവർത്തകരാണ് ഇന്നലെ കൊറ്റംകുളം പരിസരവും ബസ് കാത്തിരുപ്പുകേന്ദ്രവും ശുചീകരിച്ചത്. സേവാഭാരതി പെരിഞ്ഞനം യൂണിറ്റ് പ്രസിഡന്റ് വിജയൻ മച്ചിങ്ങൽ, സെക്രട്ടറി എ.ബി. അജയഘോഷ്, ശോഭ വിജയൻ എന്നിവർ നേതൃത്വം നൽകി. കോവിലകം സെന്റർ, വാട്ടർ ടാങ്ക് പരിസരം, പൊന്മാനിക്കുടം എന്നീ സ്ഥലങ്ങളിലും ശുചീകരണ പരിപാടികൾ നടന്നു.