മയിലാട്ടുംപാറയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
1339324
Saturday, September 30, 2023 12:46 AM IST
പീച്ചി: മയിലാട്ടുംപാറയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ വൈദ്യുതിവേലി തകർത്ത് ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം വൻകൃഷി നാശമാണ് ഉണ്ടാക്കിയത്. കിഴക്കേക്കുടിയിൽ മാത്യു, കീഴാത്ത് മധു, തോട്ടുംകര പുത്തൻ പുരയിൽ ബേബി, കോൺപറമ്പിൽ മോഹൻദാസ് എന്നീ കർഷകരുടേതായി 1000 ലേറെ വാഴത്തെെ കൾ ഉൾപ്പെടെ 25 ഓളം തെങ്ങുകൾ, ഇവ കൂടാതെ കപ്പ, ഇഞ്ചി എന്നീ കാർഷിക വിളകളും കാട്ടാന ക്കൂട്ടം നശിപ്പിച്ചു.
നാട്ടുകാരും വാച്ചർമാരും ചേർന്ന് ആനകളെ തുരത്തിയെങ്കിലും പുലർച്ചെ അഞ്ചോടെ വീ ണ്ടുമെത്തി കൃഷി നശിപ്പിക്കുകയായിരുന്നു. ആന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഓടിയതിനെ തുടർന്ന് വാച്ചർ ജോഷിക്കു പരിക്കേറ്റു. പട്ടിക്കാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ. ലോഹിതാ ക്ഷനും സംഘവും സ്ഥലത്തെത്തി നാശനഷ്ടം കണക്കാക്കി. ആനയിറങ്ങുന്ന മേഖലകളിൽ രാത്രി കാല ഡ്യൂട്ടിക്ക് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണനും സ്ഥല ത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.