മുനയ്ക്കക്കടവ് - ചേറ്റുവ മത്സ്യബന്ധന കേന്ദ്രങ്ങൾക്ക് 26 കോടിയുടെ വികസനം
1337397
Friday, September 22, 2023 1:59 AM IST
ചാവക്കാട്: ചേറ്റുവ മത്സ്യബന്ധന ഹാർബർ നവീകരണത്തിന് 15 കോടിയുടെയും മുനക്കകടവ് മത്സ്യബന്ധന സെന്ററിന്റെ വികസനത്തിന് 11.06 കോടിയുടെയും നിർദേശം പരിഗണനയിൽ. കേന്ദ്രപദ്ധതിയായ പിഎംഎംഎസ്വൈയിലാണ് ഇവയുടെ നിർമാണം നടക്കുന്നത്.
കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ഫണ്ട് ചെലവഴിക്കുന്ന പദ്ധതിയാണിത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഫിഷിംഗ് ഡവലപ്മെന്റ് ബോർഡ് എക്സി.ഡയറക്ടർ പോത്തുരി നെഹ്റുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ചേറ്റുവയിലും മുനക്കകടവിലും നിർദിഷ്ട സ്ഥലപരിശോധന നടത്തി.
ഹാർബർ എൻജിനീയറിംഗ് മധ്യമേഖല സൂപ്രണ്ട് എൻജിനീയർ വിജി തട്ടമ്പുറം, ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് എക്സി.എൻജിനീയർ സാലി വി.ജോർജ്, അസി.എക്സി.എൻജിനീയർമാരായ ജി. ഗോപാൽ ആൻവിൻ, പി.എ. ഫാബിമോൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതുമോൾ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ചേറ്റുവ ഹാർബർ, മുനക്കകടവ് ഫിഷ്ലാന്ഡ് സെന്റർ എന്നിവയുടെ നവീകരണത്തിന് കേന്ദ്ര അനുമതി ലഭിച്ചാൽ ചാവക്കാട് തീരമേഖലയിലെ മത്സ്യബന്ധനത്തിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്ന് എൻ.കെ. അക്ബർ എംഎൽഎ അഭിപ്രായപ്പെട്ടു