മണിപ്പുർ: ധനസഹായം കൈമാറി
1336846
Wednesday, September 20, 2023 1:29 AM IST
ഗുരുവായൂർ: മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗുരുവായൂർ ഇടവകയിൽ നിന്നു കുടുംബകൂട്ടായ്മകൾ വഴി പിരിച്ചെടുത്ത ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കലാപത്തെ തുടർന്ന് അഗതിമന്ദിരങ്ങളിൽ കഴിയുന്നവരുടെ പുനരധിവാസത്തിനും ഭക്ഷണം, വസ്ത്രം, മരുന്ന് തുങ്ങിയ ആവശ്യങ്ങൾക്കും തകർക്കപ്പെട്ട പള്ളികളുടെയും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനഃരുദ്ധാരണത്തിനും സഹായകമായി പിരിച്ചെടുത്ത തുകയുടെ ചെക്കാണ് അതിരൂപത മെത്രാപ്പോലീത്ത മാർ. ആൻഡ്രൂസ് താഴത്തിന് കൈമാറിയത്. വികാരി ഫാ. പ്രിന്റോ കുളങ്ങര, പി.ഐ. ലാസർ, സെക്രട്ടറി ജോഷി മോഹൻ, ട്രഷറർ ജോയ് ചൊവ്വല്ലൂർ, കൈക്കാരന്മാരായ ഒ.സി. ബാബുരാജ്, ലോറൻസ് നീലങ്കാവിൽ, പ്രിൻസ് തരകൻ എന്നിവർ പങ്കെടുത്തു.