ചാവക്കാട്: ചേറ്റുവ റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ബര്‍ദ്ദാന്‍ സ്വദേശി സമദ് ഷേഖി(52) ക്കാണ് മരിച്ചത്. കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുതുതായി എത്തിയ തൊഴിലാളിയാണ് സമദെന്നു പറയുന്നു. മുകളിലെ നിലയില്‍ കിടന്നിരുന്ന സമദ് ഷേഖ് രാത്രിയിൽ എഴുന്നേറ്റപ്പോൾ കുഴിയിലേക്ക് കാല് തെറ്റി വീണതാകാമെന്നു സംശയിക്കുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.