സഹൃദയ കാമ്പസില്‍ മിയാവാക്കി വനം ഒരുങ്ങുന്നു
1300540
Tuesday, June 6, 2023 1:07 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 80 ഓളം വൃക്ഷത്തൈകള്‍ നട്ടു. വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദേവിക സംഘ മിത്രയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറന്പിലും ചേര്‍ന്ന് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണാര്‍ഥം മിയാവാക്കി മാതൃകയില്‍ ഔഷധഫല വൃക്ഷത്തൈകള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കാമ്പസില്‍ നട്ടുപിടിപ്പിച്ചു. പലതരത്തിലുള്ള 150 ലധികം ഔഷധ, ഫല വൃക്ഷങ്ങളും പച്ചക്കറിയും സജീവമായി പ്രോത്സാഹിപ്പിക്കുന്ന ഒരു ഹരിത കാമ്പസാണ് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. എ.പി. ജോര്‍ജ് എന്നിവർ പറഞ്ഞു.