കൊക്കാലെയിൽ തീ പടർന്ന് പ്രദേശം പുകയിൽ മുങ്ങി
1282430
Thursday, March 30, 2023 12:57 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനു സമീപം കൊക്കാലെയിൽ പുല്ലിനു തീപിടിച്ച് പ്രദേശമാകെ പുക ഉയർന്നു. റെയിൽവേ സ്റ്റേഷന്റെ തെക്കേ ഭാഗത്തുള്ള മാലിന്യശേഖരണ പ്ലാന്റിന് എതിർവശം കുളത്തിനരികെയുള്ള ചതുപ്പുനിലത്താണു തീപടർന്നത്.
ഇവിടെ പച്ചപ്പുല്ല് ഉണ്ടായിരുന്നതിനാലാണ് തീ ആളിപ്പടരാതെ പുകയ്ക്ക് ഇടയാക്കിയത്. ഇതു പരിസരവാസികളെ ബുദ്ധിമുട്ടിലാക്കി. ഇന്നലെ ഉച്ചയ്ക്ക് 12ഒാടെയാണു സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.