പടിഞ്ഞാറൻ മേഖല നായർ സമ്മേളനം
1281515
Monday, March 27, 2023 1:10 AM IST
കാഞ്ഞാണി: നായർ സർവീസ് സൊസൈറ്റിയുടെ സംഘടനാ പ്രവർത്തനം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂർ എൻഎസ്എസ് കരയോഗ യൂണിയൻ പടിഞ്ഞാറൻ മേഖല നായർ സമ്മേളനം നടന്നു. ശക്തി പ്രകടനത്തോടെ നടന്ന സമ്മേളനത്തിൽ വനിതകളട ക്കം ആയിരത്തോളം പേർ പങ്കെടുത്തു.
മന്നം നഗറിൽ (എറവ് ശ്രീമഹാവിഷണു ക്ഷേത്രം ശ്രീപത്മം ഉൗട്ടുപുര) നടന്ന സമ്മേളനം എൻഎസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എ. സുരേശൻ ഉദ്ഘാടനം ചെയ് തു. വൈസ് പ്രസിഡന്റ് പഴോര് അപ്പുക്കുട്ടൻ അധ്യക്ഷനായി. എറവ് എൻഎസ്എസ് കരയോഗം പ്രസിഡന്റ് മോഹനൻ പൂവശേരി പതാക ഉയർത്തി.
തൃശൂർ താലൂക്ക് യൂണിയൻ സെക്രട്ടറി സി. സുരേന്ദ്രൻ, ഒ.എസ്. സതീശൻ, ഗിരിജ, വി. ശശിധരൻ, വി. ശ്രീജിത്ത്, മോഹനൻ പൂവശേ രി, യു.പി. കൃഷ്ണനുണ്ണി തുടങ്ങിയവർ പങ്കെടുത്തു.