അവണൂരിലെ ജനവാസമേഖലയിൽ വിദേശമദ്യഷാപ്പ്; കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1246227
Tuesday, December 6, 2022 12:51 AM IST
അവണൂർ: അവണൂരിലെ ജനവാസമേഖലയിൽ വിദേശമദ്യഷാപ്പ് ആരംഭിച്ചതിനെതിരെ കോണ്ഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്തംഗവും അടാട്ട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ജിമ്മി ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് അവണൂർ അധ്യക്ഷത വഹിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബിജു, പഞ്ചായത്തംഗങ്ങളായ മണികണ്ഠൻ, ബിന്ദു സോമൻ, വി.വി. രാമകുമാർ, പി.കെ. സുരേന്ദ്രൻ, തോമസ് വടക്കൻ എന്നിവർ പ്രസംഗിച്ചു.