അടിമാലി: സഞ്ചാരികളുടെ മനസു കീഴടക്കി വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയിലെ ചുനയമാക്കല്‍ വെള്ളച്ചാട്ടം. ചുനയമാക്കല്‍ വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപമാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടം.
തൊട്ടരികില്‍ എത്തി ഭംഗിയാസ്വദിക്കാമെന്നതാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. സ്വദേശീയരും വിദേശീയരുമൊക്കെ ഒരുപോലെ ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിലെത്തി ഭംഗിയാസ്വദിച്ച് മടങ്ങുന്നുണ്ട്. എത്ര ചിത്രങ്ങള്‍ പകര്‍ത്തിയാലും എത്ര ആസ്വദിച്ചാലും മതിവരാത്ത മനോഹാരിതയാണ് ചുനയമാക്കല്‍ വെള്ളച്ചാട്ടത്തിനുള്ളതെന്ന് സഞ്ചാരികള്‍ പറയുന്നു. സിപ് ലൈൻ, ടോയ് ട്രെയിൻ തുടങ്ങി നിരവധി സാഹസിക വിനോദസഞ്ചാര ഉപാധികളും ഇവിടെയുണ്ട്.