ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 20, 2024 11:56 PM IST
കട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ ഡാ​മി​ൽ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​പ്പു​ത​റ വ​ള​കോ​ട് മൈ​ലാ​ടും​പാ​റ എം.​ആ​ർ. ര​തീ​ഷ്കു​മാ​റി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും മ​ക​ൻ അ​സൗ​രേ​ഷി(അ​ക്കു-12)ന്‍റെ ​മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഇ​ര​ട്ട​യാ​ർ തു​ര​ങ്ക​മു​ഖ​ത്തെ കോ​ൺ​ക്രീ​റ്റ് ഗ്രി​ല്ലി​ന് സ​മീ​പ​ത്ത് നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്തു. കു​ട്ടി​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി​യു​ടെ പു​ത്ര​ൻ കാ​യം​കു​ളം മു​തു​കു​ളം ന​ടു​വി​ലേ​യ​ത്ത് പൊ​ന്ന​പ്പ​ൻ-ര​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​തു​ൽ ഹ​ർ​ഷി (അ​മ്പാ​ടി-13) നെ​യും ഇ​തി​നു സ​മീ​പ​ത്തുനി​ന്ന് അ​പ​ക​ട ദി​വ​സം ത​ന്നെ നാ​ട്ടു​കാ​ർ ക​ര​യ്ക്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ജി​ത​യു​ടെ​യും ര​തീ​ഷ്കു​മാ​റി​ന്‍റെ​യും അ​ച്ഛ​ൻ ഇ​ര​ട്ട​യാ​ർ ചേ​ല​യ്ക്ക​ൽ​ക്ക​വ​ല മൈ​ലാ​ടും​പാ​റ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ഓ​ണാ​വ​ധി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​ക​ൾ. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ര​ണ്ടാ​മ​ത്തെ കു​ട്ടി വ​ള​കോ​ട് സ്വ​ദേ​ശി അ​സൗ​രേ​ഷി​നെ വ്യാ​ഴാ​ഴ്ച​ത്തെ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചിരു​ന്നി​ല്ല.​ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ൽ വെ​ളി​ച്ച​ക്കു​റ​വു മൂ​ലം വൈ​കു​ന്നേ​രം ആ​റോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു.​ ക ു​ട്ടി​ക​ൾ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ സ്ഥ​ലം മു​ത​ൽ 500 ല​ധി​കം മീ​റ്റ​ർ അ​ക​ലെ​യു​ള്ള ട​ണ​ൽ വ​രെ സ്ക്യൂ​ബ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തി.​


തു​ട​ർ​ന്ന് ഡ്രോ​ൺ സം​ഘ​ത്തെ സ്ഥ​ല​ത്തെ​ത്തി​ച്ച് ഇ​ര​ട്ട​യാ​റ്റി​ൽനി​ന്നു ട​ണ​ലി​ലേ​ക്ക് ഡ്രോ​ൺ ക​ട​ത്തി​വി​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വെ​ള്ള​ത്തി​ന്‍റെ മ​ർ​ദം കൂ​ടു​ത​ലാ​യ​തി​നാ​ലും ശ​ക്ത​മാ​യ ഇ​രു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടതി​നാ​ലും ഡ്രോ​ൺ പ​രി​ശോ​ധ​ന വി​ഫ​ല​മാ​യി.

തു​ട​ർ​ന്ന് തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ സ്കൂ​ബ ടീം ​അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ൽ ആ​ഴ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളി​യാ​ഴ്്ചത്തെ തെര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

​തു​ട​ർ​ന്ന് സം​ഘം മ​ട​ങ്ങാ​ൻ ഒ​രു​ങ്ങ​വേ​യാ​ണ് ഇ​ര​ട്ട​യാ​ർ ട​ണ​ലി​ന്‍റെ ഗ്രി​ല്ലി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​വി​ടേ​ക്ക് തി​രി​ക്കു​ക​യും മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ത്ത് ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ത്തുകയും ചെയ്തു. ​ട​ണ​ലി​ൽ എ​വി​ടെ​യെ​ങ്കി​ലും ഉ​ട​ക്കി നി​ന്നു ജീ​വ​നോ​ടെ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വി​ട്ടു​കാ​ർ​ക്കൊ​പ്പം ഒ​രു നാ​ട് മു​ഴു​വ​നും.​ അ​തു​ൽ ഹർഷന്‍റെ മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം പി​ന്നീ​ട് ന​ട​ത്തും.