സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​ഴ​ക​ൾ നെ​യ്ത് 1969 ബാ​ച്ച് വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, July 26, 2024 11:20 PM IST
മൂ​ല​മ​റ്റം: ഗ​ത​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​ഴ​ക​ൾ നെ​യ്തും മൂ​ല​മ​റ്റം ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ 1969 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. ചി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ജ​യിം​സ് മാ​ത്യു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കേ​ര​ള ഫു​ട്ബോ​ൾ

അ​സോ​സി​യേ​ഷ​ൻ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി​യു​മാ​യ ടോം ​ജോ​സ് കു​ന്നേ​ൽ, ആ​ലീ​സ് കാ​ഞ്ഞൂ​ർ, അ​ന്ന വ​യ​ല​റ്റ്, ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ജോ​യി കാ​ക്ക​നാ​ട്, ശ​ശി​കു​മാ​ർ വ​ട​ക്ക​ൻ​പ​റ​വൂ​ർ, സി​സി​ലി മാ​ത്യു എ​ന്നി​വ​രാ​ണ് സ്കൂ​ളി​ൽ സ്നേ​ഹ​സം​ഗ​മം ന​ട​ത്തി​യ​ത്.

സ്കൂ​ൾ അ​സം​ബ്ലി​യി​ൽ പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ഇ​വ​ർ പ​ങ്കു​വ​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ.​നി​സ, ഹെ​ഡ്മി​സ്ട്ര​സ് പി. ​ശ്രീ​ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ജോ​ർ​ജ് മു​രി​ങ്ങ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.