കാഞ്ഞിരപ്പള്ളി രൂപത മിഷന് ലീഗ് ഹൈറേഞ്ച് മേഖലാ മരിയന്‍ തീര്‍ഥാടനം
1450897
Thursday, September 5, 2024 11:40 PM IST
കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷന് ലീഗ് നേതൃത്വം നല്കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ഥാടനം നാളെ ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള അഞ്ച് ഫൊറോനകളില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട കപ്പേളയുടെ മുന്പില് നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേയ്ക്കാണ് തീർഥാടനം.
രാവിലെ 9.45ന് വിശുദ്ധ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയൻ റാലി ഉപ്പുതറ ഫൊറോന പള്ളി വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്ലാഗ് ഓഫ് ചെയ്യും. രൂപത മിഷന് ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങും. ഒന്‍പതാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളും മിഷന് ലീഗിന്റെ രൂപത, ഫൊറോന, ഇടവക ഭാരവാഹികളും ഹൈറേഞ്ച് മേഖലയില്‍നിന്നുള്ള യുവജനങ്ങളും മരിയന്‍ റാലിയില്‍ അണിനിരക്കും. 11.30ന് ഉപ്പുതറ ഫൊറോന പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പ്രധാന കാര്‍മികത്വം വഹിക്കും.
ഹൈറേഞ്ച് മേഖലയിലെ മിഷന് ലീഗ് ഫൊറോന ഡയറക്ടര്‍മാര്‍ സഹകാര്‍മികര്‍ ആയിരിക്കും. നേര്‍ച്ച ഭക്ഷണത്തോടുകൂടി തീര്‍ഥാടനം സമാപിക്കും. തീര്‍ഥാടനത്തിനും മരിയന്‍ റാലിക്കും വേണ്ട ഒരുക്കങ്ങള്‍ രൂപത മിഷന് ലീഗിന്റെയും ഉപ്പുതറ ഇടവകയുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നു.