രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് മരിയൻ തീർഥാടന പദയാത്ര
1450613
Wednesday, September 4, 2024 11:56 PM IST
അടിമാലി: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി നടത്തുന്ന മരിയൻ തീർഥാടന പദയാത്ര അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽനിന്ന് ആരംഭിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പദയാത്ര ആരംഭിക്കും. ഇതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു.
തീർഥാടന യാത്ര അടിമാലിയിൽനിന്നും കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി രാജക്കാട് ക്രിസ്തുരാജാ ഫൊറോനാ ദേവാലയത്തിൽ എത്തിച്ചേരും.
ഏഴിനു രാവിലെ രാജകുമാരി ദേവമാതാ പള്ളിയിലേക്ക് മരിയൻ തീർഥാടനം ആരംഭിക്കുമെന്ന് ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു.