തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ മാർച്ചും ധർണയും നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. സി.എസ്. മഹേഷ്, പി.എം. ഫിറോസ്, പി.കെ. സതീഷ്കുമാർ, സി.ആർ. മിനി, പി.എസ്.അബ്ദുൾ സമദ്, പി.എസ്. വിശാഖ് എന്നിവർ പ്രസംഗിച്ചു.