കെഎസ്ആർടിസി ബജറ്റ് ടൂറിസം അറബിക്കടൽ യാത്ര ആറിന്
1450407
Wednesday, September 4, 2024 6:11 AM IST
തൊടുപുഴ: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആഡംബര കപ്പലിൽ കടൽ യാത്ര ഒരുക്കും.
250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവയും മൂന്നു നിലയുള്ള ഈ യാത്രാ കപ്പലിലുണ്ട്. രസകരമായ ഗെയിമുകളും കലാപരിപാടിയും തിയറ്ററും അപ്പർ ഡെക്കിൽനിന്ന് അറബിക്കടലിൽനിന്നുള്ള സൂര്യാസ്തമയവും കാണാൻ കഴിയുന്ന തരത്തിലാണ് അഞ്ചു മണിക്കുർ യാത്ര ഒരുക്കിയിരിക്കുന്നത്.
ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 3,550 രൂപ. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് 1,250 രൂപയാണ് ചാർജ്. ആറിന് ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽനിന്നു യാത്ര പുറപ്പെടും. രാവിലെ 9.30 മുതൽ 4.30 വരെ തൊടുപുഴ ഡിപ്പോയിൽ ആധാർ കാർഡുമായി എത്തി സീറ്റുകൾ ബുക്ക് ചെയ്യാം.
ഫോണ്: 83048 89896, 9744910383.